'സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നത്തിൽ ഇടപെടണം'- ശോഭ സുരേന്ദ്രൻ നരേന്ദ്ര മോദിയെ കണ്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 02:33 PM |
Last Updated: 13th February 2021 02:33 PM | A+A A- |

ശോഭാ സുരേന്ദ്രന്‍/ഫയല്‍
ന്യൂഡൽഹി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഡൽഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭ കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളിൽ ഇടപെടൽ തേടിയാണ് മോദിയെ കണ്ടത്.
ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങൾക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. നാളെ കൊച്ചിയിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചർച്ച ചെയ്യും.
വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നായിരുന്നു ശോഭയുടെ മറുപടി. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും ശോഭ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാൻ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നും അവർ കൂട്ടിച്ചേർത്തു.