കേരളത്തില്‍ വിഷുവിനു മുമ്പ് തെരഞ്ഞെടുപ്പ് വേണമെന്ന് സര്‍ക്കാര്‍; 15,000 അധിക ബൂത്തുകള്‍ തയ്യാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 05:36 PM |
Last Updated: 15th February 2021 08:44 AM | A+A A- |

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തിന് മുമ്പ് നടത്താന്‍ സംസ്ഥാനം തയ്യാറാണെന്ന് അറിയിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ഈസ്റ്റര്‍, വിഷു, റമസാന്‍ അടക്കമുള്ള ആഘോഷങ്ങള്‍ പരിഗണിച്ചാണ് വോട്ടെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് അറോറ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് കാലമായതിനാല്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും തെരഞ്ഞെടുപ്പ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളും പരീക്ഷയും കണക്കിലെടുത്താവും തീയ്യതി തീരുമാനിക്കുക.
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ ഫലപ്രദമായ സംവിധാനമില്ല. സമൂഹമാധ്യമങ്ങളുടെ സംഘടനകള്‍ തയാറാക്കിയ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ശ്രമിക്കും. മതസ്പര്‍ധയുണ്ടാക്കാനും മറ്റുമുള്ള ശ്രമങ്ങളെ നിലവിലുള്ള നിയമങ്ങള്‍ വഴി തടയുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു.