ദേശീയപാത നിശ്ചലം; മുഖ്യമന്ത്രിയ്‌ക്കെതിരെ വിദ്യാര്‍ഥി-യുവജന പ്രതിഷേധം; പൊലീസ് ലാത്തിവീശി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 11:57 AM |
Last Updated: 14th February 2021 11:57 AM | A+A A- |
calicut_university
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജനവിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ്, കെഎസ്യു, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചതോടെ ഇതുവഴി കോഴിക്കോട് മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം നിലച്ചു.
ഉപരോധത്തെ തുടര്‍ന്ന് ദേശീയപാത 66ല്‍ ഒരുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ പ്രവേശന കവാടത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രി കാമ്പസിനുള്ളില്‍ പ്രവേശിച്ച ശേഷമായിരുന്നു പ്രതിഷേധം ആരംഭിച്ചത്.
അതിനിടെ, മുഖ്യമന്ത്രി പങ്കെടുക്കുന്ന സംവാദ പരിപാടി കൃത്യസമയത്ത് കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ ആരംഭിച്ചു. മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.