സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാര സമരം ആരംഭിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 09:52 PM |
Last Updated: 14th February 2021 09:52 PM | A+A A- |
ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച നിരാഹാരം ആരംഭിച്ചതിന്റെ ചിത്രം
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ തുടരുന്ന സമരം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയും വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ എംഎല്‍എയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
കേരളത്തില്‍ ബന്ധു നിയമനങ്ങളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും വേലിയേറ്റ സമയമാണിപ്പോളെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എന്നാല്‍, പിഎസ്‌സി പരീക്ഷ പാസ്സായ ചെറുപ്പക്കാരെ ഒരു ബാധ്യതയായിട്ട് കാണുന്ന സര്‍ക്കാര്‍, തൊഴിലിന് വേണ്ടി പൊരുതുന്ന ചെറുപ്പക്കാരെ ആക്ഷേപിക്കുകയാണ്. രാഷ്ട്രീയ ചാപ്പ കുത്തി അവരുന്നയിക്കുന്ന പ്രശ്‌നങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലാണ് സമരം ആരംഭിച്ചത്.