കോഴിക്കോട് പൊലീസ് സംഘത്തിന് നേരെ ആക്രമണം; എസ്ഐ ഉൾപ്പെടെയുള്ളവർക്ക് ഗുരുതര പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 07:32 AM |
Last Updated: 15th February 2021 07:32 AM | A+A A- |
പ്രതീകാത്മക ചിത്രം
കോഴിക്കോട്: പ്രതിയെ പിടികൂടാൻ പോയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. പൊലീസ് ജീപ്പും അക്രമി സംഘം തകർത്തു.
സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നു. ബിജെപി പ്രവർത്തകനെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തേടി പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.