യുവജനതയെ ബോധ്യപ്പെടുത്തണം; സമക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് എഐവൈഎഫ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 12:27 PM |
Last Updated: 15th February 2021 12:27 PM | A+A A- |
എഐവൈഎഫ് പതാക/ഫയല്‍
തിരുവനന്തപുരം: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് എഐവൈഎഫ്. സര്‍ക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള പ്രതിപകക്ഷ നീക്കം അപലപനീയമാണെന്ന്. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തെ മുതലെടുത്ത് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ് യുഡിഎഫും ബിജെപിയും. ഇത് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ്.
പെന്‍ഷന്‍ പ്രായം കൂട്ടി കേരളത്തിലെ യുവജനങ്ങളോട് മാപ്പ് അര്‍ഹിക്കാത്ത ക്രൂരത ചെയ്ത യുഡിഎഫ് നേതാക്കളുടെ യുവജനങ്ങളോടുള്ള സ്‌നേഹം കാപട്യമാണ്. 8 ലക്ഷത്തോളം ഒഴിവുകള്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നികത്താതെ കിടക്കുന്നതിനെക്കുറിച്ച് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതികരിക്കുന്നില്ല. ഇത് ഇരട്ടത്താപ്പാണ്.
സമരം നടത്തുന്ന റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും.സര്‍ക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തുകയും വേണം. അതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈ എടുക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ ആര്‍ സജീലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.