തിരുവനന്തപുരത്ത് അമ്മയെ വാടക വീട്ടിൽ പൂട്ടിയിട്ട് മകൾ കടന്നുകളഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 07:15 AM |
Last Updated: 15th February 2021 07:15 AM | A+A A- |
സാവിത്രി
തിരുവനന്തപുരം: വർക്കല ഞാണ്ടൂർകോണത്ത് വൃദ്ധയായ അമ്മയെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൾ കടന്നുകളഞ്ഞു. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്.
വെള്ളിയാഴ്ച വീട് ഉടമയ്ക്ക് താക്കോൽ കൊടുത്ത് മകളും ഭർത്താവും മടങ്ങുകയായിരുന്നു. വൈകിട്ട് വീട്ടിൽ നിന്ന് ശബ്ദം കേട്ട അയൽവാസികൾ ആണ് വൃദ്ധയെ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ഇവർ ഞാണ്ടൂർകോണത്ത് വാടക വീട് എടുത്തത്.