'മീശ' മികച്ച നോവല്‍; പി വത്സലയ്ക്കും എന്‍വിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 04:44 PM |
Last Updated: 15th February 2021 04:50 PM | A+A A- |

എസ് ഹരീഷ് - പി വത്സല
തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി വത്സലയ്ക്കും എന്‍വിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക.
എസ്.ഹരീഷിന്റെ 'മീശ' എന്ന നോവലിനാണു പുരസ്‌കാരം. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.പി.രാമന്‍ (കവിതരാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആര്‍.രേണുകുമാര്‍ (കവിതകൊതിയന്‍), വിനോയ് തോമസ് (ചെറുകഥരാമച്ചി), സജിത മഠത്തില്‍ (നാടകംഅരങ്ങിലെ മത്സ്യഗന്ധികള്‍, ജിഷ അഭിനയ (നാടകംഏലി ഏലി ലമാ സബക്താനി), ഡോ.കെ.എം.അനില്‍ (സാഹിത്യ വിമര്‍ശനംപാന്ഥരും വഴിയമ്പലങ്ങളും), ജി.മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യംനഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ.ആര്‍.വി.ജി.മേനോന്‍ (വൈജ്ഞാനിക സാഹിത്യംശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണന്‍ (ജീവചരിത്രം/ആത്മകഥജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍ കാഴ്ചകള്‍), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം വിശുദ്ധപാപങ്ങളുടെ ഇന്ത്യ), കെ.അരവിന്ദാക്ഷന്‍ (വിവര്‍ത്തനംഗോതമബുദ്ധന്റെ പരിനിര്‍വ്വാണം), കെ.ആര്‍.വിശ്വനാഥന്‍ (ബാലസാഹിത്യംഹിസാഗ), സത്യന്‍ അന്തിക്കാട് (ഹാസസാഹിത്യം ഈശ്വരന്‍ മാത്രം സാക്ഷി) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
2019 ലെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചു. പ്രൊഫ.പി.മാധവന്‍ (ഐ.സി.ചാക്കോ അവാര്‍ഡ്), ഡി.അനില്‍കുമാര്‍ (കനകശ്രീ അവാര്‍ഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാര്‍ അവാര്‍ഡ്), അമല്‍ (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്), സന്ദീീപാനന്ദ ഗിരി (കെ.ആര്‍.നമ്പൂതിരി അവാര്‍ഡ്), സി.എസ്.മീനാക്ഷി (ജി.എന്‍.പിളള അവാര്‍ഡ്), ഇ.എം.സുരജ (തുഞ്ചന്‍സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.