സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; അമ്മയെ കാണാന്‍ അഞ്ചുദിവസത്തേക്ക് അനുമതി, കര്‍ശന ഉപാധികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 12:54 PM |
Last Updated: 15th February 2021 12:54 PM | A+A A- |

സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന് അഞ്ചു ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അസുഖ ബാധിതയായ അമ്മയെ കാണാനാണ് ജാമ്യം. കടുത്ത നിബന്ധനകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
സിദ്ദിഖ് കാപ്പന്റെ കേരളത്തിലേക്കുള്ള യാത്രയില്‍ യുപി പൊലീസും ഒപ്പം പോകണമെന്നും വീടിന് കാവല്‍ നില്‍ക്കണമെന്നും എന്നാല്‍ അമ്മയെ കാണുന്ന സമയത്ത് പൊലീസ് മാറി നില്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചു.
മാധ്യമങ്ങളെ കാണരുത്. അഭിമുഖങ്ങള്‍ നല്‍കുകയോ പൊതുജനങ്ങളെ കാണുകയോ ചെയ്യരുത്. കുടുംബാംഗങ്ങളെയും അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും മാത്രം കാണണമെന്നും സുപ്രീംകോടതി നിബന്ധനയില്‍ പറയുന്നു. ജാമ്യം രണ്ടുദിവസമായി വെട്ടിക്കുറയ്ക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കേടതി തള്ളി. ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തുകയായിരുന്നു.