'ഐശ്വര്യ എന്ന പേര് ആരുടെയൊക്കെ വീട്ടില്‍ ഉണ്ടെന്ന് പരിശോധിച്ചു നോക്കൂ, അപ്പോള്‍ മനസ്സിലാകും'; ചെന്നിത്തലയ്ക്ക് മറുപടി

കേരളത്തിലെ ഇടതുസര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയേറുന്നത് യുഡിഎഫിനെ അസ്വസ്ഥതപ്പെടുത്തുന്നു
എ വിജയരാഘവന്റെ വാര്‍ത്താ സമ്മേളനം/ഫയല്‍
എ വിജയരാഘവന്റെ വാര്‍ത്താ സമ്മേളനം/ഫയല്‍

കണ്ണൂര്‍ : 'ഐശ്വര്യ എന്ന പേര് ആരുടെയൊക്കെ വീട്ടില്‍ ഉണ്ടെന്ന് പരിശോധിച്ചു നോക്കൂ. അപ്പോള്‍ മനസ്സിലാകും'. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന വിജയയാത്ര, മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കാനുള്ള യാത്രയാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തോട് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണം ഇങ്ങനെ. 

ഐശ്വര്യ എന്ന പേര് ആരുടെയൊക്കെ വീട്ടിലുണ്ടെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. ആരുടെയൊക്കെ വീട്ടിലെ പേരക്കുട്ടികളുടെ പേര് അതിലുണ്ടെന്ന് നോക്കൂ. അപ്പോ മനസ്സിലാകും എന്ന് വിജയരാഘവന്‍ പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെ സൂചിപ്പിച്ച് വിജയരാഘവൻ പറഞ്ഞു. 

സംസ്ഥാനത്ത് നടക്കുന്നത് സിപിഎം ബിജെപി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന ജാഥയുടെ പേര് വിജയയാത്ര എന്നാണ് . വിജയനെ സഹായിക്കുന്ന യാത്ര എന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴാണ് വിജയരാഘവന്റെ പ്രതികരണം. 

കേരളത്തിലെ ഇടതുസര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയേറുന്നത് യുഡിഎഫിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഇതിനെതുടര്‍ന്ന് അക്രമസമരങ്ങള്‍ അഴിച്ചുവിടാന്‍ അവര്‍ ഗൂഡാലോചന നടത്തുകയാണ്. പൊലീസ് റാങ്ക് ലിസ്റ്റിലെ കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്നും ഇല്ലാത്ത ഒഴിവില്‍ നിയമനം നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. 

പിഎസ് സി ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിച്ച സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. നമുക്ക് ഉള്ള ഒഴിവിലല്ലേ നിയമിക്കാന്‍ പറ്റൂ. സാധ്യത ഉള്ള ഒഴിവിലേക്കും നിയമിക്കാം. ഇല്ലാത്ത ഒഴിവിലേക്ക് നിയമിക്കാന്‍ പറ്റില്ലല്ലോ എന്നും വിജയരാഘവന്‍ ചോദിച്ചു. പുതിയ തസ്തിക സൃഷ്ടിച്ച് റാങ്ക് ലിസ്റ്റിലെ എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാനാവില്ല എന്നത് വസ്തുതയാണ്. 

കാലഹരണപ്പെട്ട പിഎസ് സി റാങ്ക് ലിസ്റ്റിലെ ജോലി കിട്ടാതായവര്‍ മാത്രമല്ല കേരളത്തിലെ തൊഴിലില്ലാത്തവര്‍. സ്ഥിരമായി തൊഴിലില്ലാത്ത എല്ലാവരോടും അനുഭാവപൂര്‍ണമായ സമീപനമാണ് ഇടതു സര്‍ക്കാരിനുള്ളത്. കോണ്‍ഗ്രസിന്റെ നിലപാടുകളാണ് നമ്മുടെ നാട്ടില്‍ തൊഴിലില്ലായ്മ വര്‍ധിക്കാനും ഉള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാനും ഇടയാക്കിയതെന്ന് വിജയരാഘവന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com