നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കും

നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും
രമേഷ് പിഷാരടി/ഫയല്‍ ചിത്രം
രമേഷ് പിഷാരടി/ഫയല്‍ ചിത്രം

കൊച്ചി: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയുടെ സമാപന ചടങ്ങില്‍ രമേഷ് പിഷാരടി പങ്കെടുക്കും. കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായും രമേശ് പിഷാരടി ചര്‍ച്ച നടത്തി.

മറ്റൊരു സിനിമാതാരമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ കോഴിക്കോട്ടെ ബാലുശേരിയില്‍ നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബാലുശേരിയില്‍ മത്സരിക്കാന്‍ ധര്‍മ്മജന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഈ നീക്കത്തിനെതിരെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എങ്കിലും മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുത്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com