15 ദിവസം വരെ അധിക അവധി, 'നല്ലനടപ്പ് ജാമ്യം' നയം രൂപീകരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 08:44 AM |
Last Updated: 16th February 2021 08:44 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ഗുരുതരമല്ലാത്ത കുറ്റകൃത്യം ചെയ്യുന്നവർക്കു നൽകുന്ന ലഘുശിക്ഷയായ നല്ല നടപ്പ് ജാമ്യത്തിനു നയം രൂപീകരിച്ച് സംസ്ഥാന സർക്കാർ. നയം മന്ത്രിസഭ അംഗീകരിച്ചു. കുറ്റകത്യം കുറഞ്ഞ സമൂഹം രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഇത്.
ജയിലിലും ദുർഗുണ പരിഹാര പാഠശാലയിലും അവധിക്ക് അപേക്ഷിക്കുന്നവർ സൽസ്വഭാവികളാണെങ്കിൽ 15 ദിവസം വരെ അധിക അവധി ലഭിക്കും. ജയിൽ വിട്ടിറങ്ങുന്നവർക്ക് ജീവനോപാധി കണ്ടെത്താൻ പരിശീലനം നൽകും. കുറ്റകൃത്യത്തിനിരയാകുന്നവരെ മാനസിക, സാമൂഹിക, സാമ്പത്തിക, ദുരിതത്തിൽ നിന്നു സംരക്ഷിക്കുന്നതിനൊപ്പം കൗൺസിലിങ് അടക്കമുള്ള ചികിത്സ ഇവർക്ക് ഉറപ്പാക്കുകയും ചെയ്യും.