ഫാസ്ടാഗില്ലാതെ നിരവധി പേർ; പാലിയേക്കര, കുമ്പളം ടോൾ പ്ലാസകളിൽ വൻ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നീണ്ടനിര
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 08:21 AM |
Last Updated: 16th February 2021 08:21 AM | A+A A- |

ഫയല്‍ ചിത്രം
തൃശൂർ: ദേശീയപാതാ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമായതോടെ പാലിയേക്കരയിലും കുമ്പളത്തും വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗില്ലാതെ നിരവധി വാഹനങ്ങളാണ് എത്തുന്നത്. ഇന്ന് മുതൽ ഒരു ലെയിനിലും ഇളവില്ലെന്ന മാറ്റം അറിയാത്തവരാണ് ദുരിതത്തിലായത്. ഒരു ലെയിനിൽ കിലോമീറ്റർ നീളത്തിലാണ് വണ്ടികൾ കുടുങ്ങിക്കിടക്കുകയാണ്.
കേരളത്തിൽ തൃശൂർ പാലിയേക്കര, പാലക്കാട് വാളയാർ, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോൾ പ്ലാസകളിൽ പണം അടയ്ക്കാവുന്ന ട്രാക്കുകൾ ഇല്ലാതായി. ഫാസ്ടാഗില്ലെങ്കിൽ ഇനി മുതൽ ഇരട്ടിത്തുക നൽകേണ്ടിവരും. പ്രവർത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവരും അധിക തുക അടയ്ക്കണം.
അതേസമയം, ഫാസ്ടാഗില്ലാത്ത കെഎസ്ആർടിസിയ്ക്ക് ടോൾ ബൂത്തുകളിൽ താത്കാലിക ഇളവ് അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഇരട്ടിത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇളവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി കേന്ദ്രത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജനുവരി ഒന്ന് മുതൽ നടപ്പാക്കാനിരുന്ന ഫാസ്ടാഗ് കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.