കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 07:47 AM |
Last Updated: 16th February 2021 08:05 AM | A+A A- |

ടെലിവിഷൻ ദൃശ്യം
കോഴിക്കോട്: ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂരിലാണ് ദാരുണ കൊലപാതകം. ചെറുവാടി പഴംപറമ്പിൽ മുഹ്സിലയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷഹീറിനെ കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.