ഫാസ്ടാ​ഗിൽ 2,900 രൂപയുണ്ടായിട്ടും യാത്രക്കാരനെ തടഞ്ഞ് ലൈസൻസ് പിടിച്ചെടുത്തു; ഇരട്ടിത്തു​ക അടയ്ക്കാൻ നിർബന്ധിച്ചു; വലച്ച് അധികൃതർ

ഫാസ്ടാ​ഗിൽ 2,900 രൂപയുണ്ടായിട്ടും യാത്രക്കാരനെ തടഞ്ഞ് ലൈസൻസ് പിടിച്ചെടുത്തു; ഇരട്ടിത്തു​ക അടയ്ക്കാൻ നിർബന്ധിച്ചു; വലച്ച് അധികൃതർ
പാലിയേക്കര ടോള്‍ പ്ലാസ ഫയല്‍ ചിത്രം
പാലിയേക്കര ടോള്‍ പ്ലാസ ഫയല്‍ ചിത്രം

തൃശൂർ: ഫാസ്ടാ​ഗിൽ 2,900 രൂപ ഉണ്ടായിട്ടും ടോൾ പ്ലാസയിൽ കാർ യാത്രക്കാരനെ തടഞ്ഞ് ഇരട്ടിത്തുക പിഴ അടയ്ക്കാൻ നിർബന്ധിച്ചതായി പരാതി. ലൈസൻസ് അനധികൃതമായി ടോൾ പ്ലാസ അധികൃതർ കസ്റ്റഡിയിൽ എടുത്തു. കുഴൂർ കൊടിയൻ വീട്ടിൽ കെഡി ജോയിയാണ് പ്ലാസയിലെ അതിക്രമത്തിന് ഇരയായത്. ഒടുവിൽ പൊലീസ് പരാതി നൽകി പരിഹാരമുണ്ടാക്കി. 

ശനിയാഴ്ചയാണ് ജോയി പ്ലാസയിലൂടെ സഞ്ചരിച്ചത്. ഫാസ്ടാ​ഗ് റീഡ് ചെയ്തില്ലെന്ന് പറഞ്ഞ് തടഞ്ഞുവച്ചു. ടാ​ഗിൽ നിന്നു പണം കിട്ടാത്തത് ടോൾ പ്ലാസയില സംവിധാനത്തിന്റെ കുഴപ്പമാണെന്നും ടാ​ഗ് റീച്ചാർജ് ചെയ്തിട്ടുള്ളതാണെന്നും തെളിവ് സഹിതം കാണിച്ചു കൊടുത്തിട്ടും പോകാൻ അനുവദിച്ചില്ല. ലൈസൻസ് ബലമായി പിടിച്ചു വച്ച അധികൃതർ ജോയിയേയും ഒപ്പമുണ്ടായിരുന്നവരേയും ഏറെ നേരം വലച്ചു. 

ലൈസൻസ് തിരികെ ചോദിച്ചപ്പോൾ ഇഉട്ടിത്തുക പിഴയടക്കണമെന്ന് നിർദ്ദേശിച്ചു. ഫാസ്ടാ​ഗ് റീച്ചാർജ് ചെയ്തിട്ടുള്ളതിനാൽ പിഴ അടയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച ജോയി ലൈസൻസ് പിടിച്ചെടുത്തതായി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഒടുവിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഫാസ്ടാ​ഗ് അക്കൗണ്ടിൽ ബാക്കിയുള്ളതായും കാണിച്ചുകൊടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com