കമ്മൽ ദ്വാരം ഒട്ടിക്കാൻ ചികിത്സ നടത്തി, യുവതിയുടെ ചെവി പകുതിയായി: 50,000 രൂപ നഷ്ടപരിഹാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 10:02 AM |
Last Updated: 16th February 2021 10:02 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കമ്മൽ അണിയുന്ന ദ്വാരം ഒട്ടിക്കാൻ യുവതി നടത്തിയ ചികിത്സ പിഴച്ചതിനെത്തുടർന്ന് ബ്യൂട്ടീഷന് പിഴ. യുവതിക്കുണ്ടായ ശാരീരിക, മാനസിക നഷ്ടങ്ങൾ കണക്കിലെടുത്ത് ബ്യൂട്ടീഷ്യൻ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃകോടതിയുടെ ഉത്തരവ്.
ഓമല്ലൂർ സ്വദേശിനിയായ യുവതി പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാർലറിലാണ് കമ്മലിടുന്ന ദ്വാരം ഒട്ടിക്കാൻ എത്തിയത്. രണ്ട് ചെവിയുടെ കിഴുത്തയിലും കെമിക്കൽ ഒഴിച്ചായിരുന്നു ചികിത്സ. എന്നാൽ ബ്യൂട്ടീഷ്യൻ നടത്തിയ ചികിത്സയ്ക്കൊടുവിൽ യുവതിയുടെ ചെവി പകുതിയായി.
ഒരു ചെവിയുടെ കമ്മൽദ്വാരത്തിന് മുകളിലുള്ള ഭാഗം മുതൽ താഴേക്ക് അടർന്നുപോയെന്നാണ് പരാതി. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.