ചേകന്നൂർ മൗലവിയുടെ മകൻ അജ്‌മാനിൽ കോവിഡ് ബാധിച്ച് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 05:12 PM |
Last Updated: 17th February 2021 05:12 PM | A+A A- |
ആസിഫ് മുഹമ്മദ് / ഫയല്‍ ചിത്രം
മലപ്പുറം : കൊല്ലപ്പെട്ട മതപണ്ഡിതൻ ചേകന്നൂർ മൗലവിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു. തിരൂർ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. അജ്മാനിൽ വെച്ചായിരുന്നു അന്ത്യം.
ഒരാഴ്‌ച മുമ്പാണ് ആസിഫിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അജ്‌മാനിൽ അവന്റിസ് ജനറൽ മെയിന്റനൻസ് കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
പറവണ്ണ സ്വദേശി സുബൈദയാണ് മാതാവ്. ഭാര്യ: താനൂർ മൂലക്കൽ സ്വദേശി ലീന. മയ്യത്ത് ഖബറടക്കം അജ്‌മാൻ ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.