വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു : ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 12:21 PM |
Last Updated: 17th February 2021 12:21 PM | A+A A- |

മുഖ്യമന്ത്രി പിണറായി വിജയന്‍ /ഫയല്‍ ഫോട്ടോ
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ആറളം ഫാമിലെ എല്‍ഡി ക്ലര്‍ക്ക് അഷ്‌റഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
എംഡി എസ് ബിമല്‍ഘോഷാണ് അന്വേഷണ വിധേയമായി അഷ്‌റഫിനെതിരെ നടപടി എടുത്തത്. ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി.