സമരം അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു; ഉറപ്പൊന്നും നല്‍കിയിട്ടില്ല; അനുനയനീക്കവുമായി ഡിവൈഎഫ്‌ഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 09:46 PM |
Last Updated: 17th February 2021 10:07 PM | A+A A- |
പിഎസ് സി സമരം / ഫയല്‍ ചിത്രം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി ഡിവെഎഫ്‌ഐ. ചര്‍ച്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. ആവശ്യങ്ങള്‍ സൗഹാര്‍ദപരമായി കേട്ടു. കാര്യങ്ങള്‍ അവര്‍ മനസിലാക്കുമെന്ന് കരുതുന്നു. സമരം വേഗം അവസാനിപ്പിക്കണം എന്നാണ് ഭൂരിഭാഗം ഉദ്യോഗാര്‍ഥികളുടെയും ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.ഇതു രണ്ടാം തവണയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടക്കുന്നത്.
ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുമായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ചാണ് നേതാക്കളും ഉദ്യോഗാര്‍ഥികളും തമ്മില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ ചര്‍ച്ച ചെയ്തത്.
ഉദ്യോഗാര്‍ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഡിവെഎഫ്‌ഐ ഓഫീസിലേക്ക് വരാമെന്നും അവരെ കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. എന്തെങ്കിലും അജന്‍ഡുകളുടെ അടിസ്ഥാനത്തില്‍ അല്ല ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളൊന്നും ഡിവൈഎഫ്‌ഐ മുന്നോട്ട് വച്ചിട്ടില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷം പേര്‍ക്കും സമരം നിര്‍ത്തണം എന്നാണ് ആ?ഗ്രഹം. ഇന്നത്തെ ചര്‍ച്ചയിലൂടെ യാഥാര്‍ഥ്യം കൂടുതല്‍ ബോധ്യപ്പെടുത്താനായെന്നും ചില കാര്യങ്ങളിലെ അപ്രയോഗികത ചൂണ്ടി കാണിച്ചുവെന്നും സതീഷ് പറഞ്ഞു. വിഷയത്തില്‍ ഡിവൈഎഫ്‌ഐ എന്ന നിലയില്‍ ഇടപെടാവുന്ന കാര്യങ്ങള്‍ എന്തൊക്കെയന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സതീഷ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച എ.എ.റഹീമിന്റെ നേതൃത്വത്തില്‍ അര്‍ധരാത്രി വരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ചര്‍ച്ച നടന്നെങ്കിലും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചിരുന്നില്ല.