താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോ? സര്‍ക്കാരിനോട് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 11:49 AM |
Last Updated: 17th February 2021 11:49 AM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങള്‍ നിലവിലുണ്ടോയെന്ന് ഹൈക്കോടതി. പത്തു ദിവസത്തിനകം ഇക്കാര്യം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു ചോദ്യം ചെയ്ത് രണ്ടു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാവൂ. മറ്റു നടപടികളിലേക്കു കടക്കുന്നില്ലെന്ന് ബെഞ്ച് അറിയിച്ചു.
താത്കാലിക ജീവനക്കാര്‍ക്കു സ്ഥിര നിയമനം അവകാശപ്പെടാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇത്തരത്തില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് നിയമ വിരുദ്ധവും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.