'ഇതിപ്പോള്‍ ചെന്നിത്തല കോണ്‍ഗ്രസില്‍ ചേരുന്നതു പോലെ' ; കോമഡി ടൈമെന്ന് വിജയരാഘവന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 04:01 PM |
Last Updated: 17th February 2021 04:01 PM | A+A A- |
ഫയല്‍ ചിത്രം
കണ്ണൂര്‍ : കോണ്‍ഗ്രസ് എന്നു പറഞ്ഞു നടന്നവര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്ന കോമഡി ടൈമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സിനിമാ നടന്മാരായ രമേഷ് പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരളയാത്ര വേദിയിലെത്തിയതിനെ പരിഹസിച്ചാണ് വിജയരാഘവന്റെ പരാമര്‍ശം.
ഇടവേള ബാബു കെഎസ് യു പ്രവര്‍ത്തകനായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടുണ്ട്. മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്ന് പറഞ്ഞ ആള്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരേണ്ടതുണ്ടോ?. നേരത്തെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നവരാണ് ഇവരൊക്കെ. ഇവര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരേണ്ട കാര്യമുണ്ടോയെന്ന് വിജയരാഘവന്‍ ചോദിച്ചു.
ഇതിപ്പോള്‍ ചെന്നിത്തല കോണ്‍ഗ്രസില്‍ ചേരുന്നതു പോലെയാണെന്നും വിജയരാഘവന്‍ പരിഹസിച്ചു. ഇതു കഴിയുമ്പോള്‍ കുറച്ചാളുകള്‍ കോണ്‍ഗ്രസില്‍ ചേരുന്നു. നേരത്തെ കോണ്‍ഗ്രസുകാരന്‍ ആയിരുന്നയാള്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്നു എന്നല്ലാതെ ഇതില്‍ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു.