സര്‍ക്കാരിന് വിശാല മനസ്സ് ; പ്രാകൃത സമരത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്ന് മന്ത്രി ഇ പി ജയരാജന്‍

സമരം ചെയ്യുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിനെ സമീപിക്കാം
ഇ പി ജയരാജന്‍ / ടെലിവിഷന്‍ ചിത്രം
ഇ പി ജയരാജന്‍ / ടെലിവിഷന്‍ ചിത്രം

കൊച്ചി : പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രാകൃതമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള സമരം നടത്തിപ്പിക്കുന്നത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. 

ജനം ഇത് കാണുന്നുണ്ട്. സമരം ചെയ്യുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിനെ സമീപിക്കാം. അത് അവരാണ് ആലോചിക്കേണ്ടത്. സമരക്കാര്‍ സര്‍ക്കാരിനെ സമീപിക്കട്ടെ. അപ്പോള്‍ സര്‍ക്കാര്‍ അതുസംബന്ധിച്ച കാര്യങ്ങള്‍ അവരോട് പറയും. 

സര്‍ക്കാരിന് വിശാല മനസ്സാണെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് പ്രാകൃതമായ വിഡ്ഡിവേഷം കെട്ടിപ്പിക്കുന്നത് എന്തിനെന്ന് സ്വമേധയാ ചിന്തിച്ച്, അവര്‍ക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com