വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം; തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 08:51 AM |
Last Updated: 17th February 2021 08:51 AM | A+A A- |

പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: വീട്ടിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര പരിങ്കവിള സ്വദേശി സനില്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സനില്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ നിരന്തരം പല വിധത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും, ഇതിന്റെ ഭാഗമാണ് വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിലെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സനില്‍ പറഞ്ഞതായാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ കുടുംബത്തിന് സ്വസ്ഥമായി കഴിയാം എന്നതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും സനില്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം സനില്‍ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും, മാസങ്ങളുടെ കുടിശിക അടയ്ക്കാനുണ്ടെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.