ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടു, എനിക്ക് നേരെ കല്ലെറിഞ്ഞില്ലേ? മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 09:24 AM |
Last Updated: 17th February 2021 09:24 AM | A+A A- |

ഉമ്മന്‍ ചാണ്ടി/ഫയല്‍
തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരാണെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എന്നെ അധിക്ഷേപിച്ചവരോട് എനിക്ക് പ്രശ്‌നമില്ല.
തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടിരിക്കുന്നു. എനിക്ക് നേരെ കല്ലെറിഞ്ഞില്ലേ? ഞാന്‍ അതിനെ രാഷ്ട്രീയമായി എതിര്‍ക്കാനോ, പ്രതിഷേധിക്കാനോ പോയില്ല. ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരാണ്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും യുഡിഎഫ് റദ്ദാക്കിയിട്ടില്ല. സമരക്കാരോട് സംസാരിക്കാതെ അവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ സമരം നടത്തുന്നവരുടെ ലിസ്റ്റില്‍ ഒന്നും രണ്ടും റാങ്കില്‍ എത്തിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍ ഉള്ളവരായിരുന്നു. പിന്നീട് വലിയ അന്വേഷണമായതോടെ അവരെ ഡീബാര്‍ ചെയ്യേണ്ടി വന്നു.
ഇതോടെ ഞങ്ങളുടെ മൂന്ന് പേരുടെ ഭാവി നിങ്ങള്‍ കളഞ്ഞില്ല, അതിനാല്‍ നിങ്ങളുടെ ഭാവിയും ഞങ്ങള്‍ കളയുകയാണ് എന്നാണ് സര്‍ക്കാര്‍ ഈ ലിസ്റ്റിലുള്ള മറ്റ് യുവാക്കളോട് പറയുന്നത്. ലിസ്റ്റില്‍ കയറിപ്പറ്റുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഒരാളുടെ ജീവിതത്തില്‍ ഒന്നോ രണ്ടോ തവണയവും അങ്ങനെ ഒരു അവസരം ലഭിക്കുക. അതില്‍ ജോലി കിട്ടിയില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുകയാണ് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.