വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചു; പാങ്ങോട് യുഡിഎഫിന് ഭരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 01:15 PM |
Last Updated: 17th February 2021 01:15 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ഭരണം നേടി. കോണ്‍ഗ്രസിന്റെ എം എം ഷാഫി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തു. വോട്ടെടുപ്പില്‍ നിന്നും എസ്ഡിപിഐ വിട്ടു നിന്നു.
നേരത്തെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എസ്ഡിപിഐ പിന്തുണയില്‍ സിപിഎം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കിലും ഭരണം വേണ്ടെന്ന് പറഞ്ഞ് രാജിവെക്കുകയായിരുന്നു.