ഹിൽ പാലസ്/ ഫേയ്സ്ബുക്ക്
ഹിൽ പാലസ്/ ഫേയ്സ്ബുക്ക്

മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഇനി ഫോട്ടോയെടുക്കാം, ചെരുപ്പിട്ട് കയറാം; സർക്കാർ ഉത്തരവ്

പ്രഫഷണൽ കാമറ ഉപയോ​ഗിച്ചുള്ള ഫോട്ടോ, വിഡിയോ പകർത്തലുകൾക്ക് മാത്രം അനുമതി വാങ്ങണം

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന് കീഴിലുള്ള മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഫോട്ടോ എടുക്കുന്നതിനും വിഡിയോ പകർത്തുന്നതിനുമുള്ള നിരോധനം നീക്കി. കൂടാതെ ഇവിടങ്ങളിൽ ചെരിപ്പ് ധരിക്കുന്നതിനുള്ള വിലക്കും നീക്കിയതായും സാംസ്കാരിക വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 

ചിത്രം പകർത്താമെങ്കിലും ഫ്ളാഷ് ഉപയോ​ഗിക്കാൻ പാടില്ല. പ്രഫഷണൽ കാമറ ഉപയോ​ഗിച്ചുള്ള ഫോട്ടോ, വിഡിയോ പകർത്തലുകൾക്ക് മാത്രം അനുമതി വാങ്ങണം. ഇതിനു ഫീസ് നിശ്ചയിക്കാൻ സ്ഥാപന മേധാവികൾക്ക് അനുമതിയുണ്ടാകും. 

മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ചെരുപ്പ് ധരിച്ചാൽ കെടുപറ്റാൻ സാധ്യതയുള്ള ഇടങ്ങളിൽ മാത്രം നിരോധനം തുടരാമെന്നും ഉത്തരവിൽ പറയുന്നു. സന്ദർശകർക്കൊപ്പമെത്തുന്ന സർക്കാർ അം​ഗീക‌ൃത ​ഗൈഡുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കാനും തീരുമാനമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com