ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരും; വിജയയാത്രയില്‍ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 11:35 AM |
Last Updated: 18th February 2021 11:35 AM | A+A A- |

ഇ ശ്രീധരന്‍/ഫയല്‍
കോഴിക്കോട്: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി നടത്തുന്ന പ്രചാരണ പരിപാടിയായ വിജയയാത്രയില്‍ ഇ ശ്രീധരന്‍ പങ്കെടുക്കുമെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകാരിയെന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള ബുദ്ധിയാണ് ഇതിനു പിന്നില്‍. ഭീഷണിപ്പെടുത്തിയാണ് വിജയരാഘവനെക്കൊണ്ടു പ്രസ്താവന തിരുത്തിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.