'കെ സുരേന്ദ്രനു വേണ്ടി എഴുതിയ പ്രസംഗം മാറി നല്‍കിയതാണോ ?'
By സമകാലികമലയാളം ഡെസ്‌ക് | Published: 18th February 2021 11:50 AM |
Last Updated: 18th February 2021 11:50 AM | A+A A- |
ഫയൽ ചിത്രം
തിരുവനന്തപുരം : ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. 'ന്യൂനപക്ഷ വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കണമെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവന്‍. കെ സുരേന്ദ്രനു വേണ്ടി എഴുതിയ പ്രസംഗം മാറി വിജയരാഘവന് നല്‍കിയതാണോ ?'. ജ്യോതികുമാര്‍ ചാമക്കാല ട്വീറ്റില്‍ കുറിച്ചു.
ന്യൂനപക്ഷ വർഗീയതയെ ചെറുത്തു തോൽപ്പിക്കണമെന്ന് സിപിഎം സെക്രട്ടറി എ.വിജയരാഘവൻ. കെ.സുരേന്ദ്രനു വേണ്ടി എഴുതിയ പ്രസംഗം മാറി വിജയരാഘവന് നൽകിയതാണോ ?
— JyothiKumar Chamakkala (@JChamakkala) February 18, 2021
എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായതെന്നും ഇതിനെ എല്ലാവരും ഒരുമിച്ചു നിന്ന് എതിര്‍ക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.
ഒരു വര്‍ഗീയതയ്ക്കു മറ്റൊരു വര്‍ഗീയത കൊണ്ടു പരിഹാരം കാണാന്‍ കഴിയുമോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കലാകുമെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.