'ചെത്തുകാരനായ അച്ഛന്‍ അന്ന് കള്ളും കുടിച്ച് തേരാപാരാ നടക്കുകയായിരുന്നു' ; വീണ്ടും ആക്ഷേപിച്ച് കെ സുധാകരന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 18th February 2021 07:45 AM |
Last Updated: 18th February 2021 07:45 AM | A+A A- |
പിണറായി വിജയന്‍, കെ സുധാകരന്‍
കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.
ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെക്കുറിച്ച് എന്തു പറഞ്ഞു. അട്ടംപരതി ഗോപാലന്‍ എന്ന്. ഗോപാലന്‍ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആ പോരാട്ടത്തില്‍ ഒരു പോരാളിയായി നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛന്‍, പിണറായി അങ്ങാടിയില്‍ കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു എന്ന് സുധാകരന്‍ പരിഹസിച്ചു.