വാളയാർ കേസ്; അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച സിബിഐ തീരുമാനം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 07:55 AM |
Last Updated: 18th February 2021 07:55 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി: വാളയാർ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. വാളയാറിൽ രണ്ട് പെൺകുട്ടികൾ വീടിനുളളിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് അന്വേഷണം.
കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സിബിഐ ഔദ്യോഗികമായി കേസ് ഏറ്റെടുത്തിട്ടില്ല.
സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. വാളയാറിൽ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒൻപത് വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.