വെള്ളക്കരം കൂട്ടി, അഞ്ചുശതമാനം വര്‍ധന
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 04:34 PM |
Last Updated: 18th February 2021 04:34 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കില്‍ അഞ്ചുശതമാനം വര്‍ധന വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഏപ്രില്‍ ഒന്നിന് പുതുക്കിയ വെള്ളക്കരം പ്രാബല്യത്തില്‍ വരും.
വെള്ളക്കരം കൂട്ടണമെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി ഒരു മാസം മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നു. ജല വിതരണത്തിനായി ചെലവാകുന്ന തുകയെങ്കിലും തിരികെ കിട്ടുന്ന തരത്തില്‍ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ നടപടി.