ബബില്‍ പെരുന്ന അന്തരിച്ചു

തെരുവോരത്ത് ഒറ്റകഥാപാത്ര നാടകങ്ങളിലൂടെ കാണികളെ ചിന്തിക്കാനും പ്രതികരിക്കാനും പ്രേരിപ്പിച്ച കലാകാരനാണ് ബബില്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി : ഏകാംഗ നാടക കലാകാരന്‍ ബബില്‍ പെരുന്ന ( വര്‍ഗീസ് ഉലഹന്നാന്‍) അന്തരിച്ചു. 56 വയസ്സായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവാണ്.

കേരളത്തിലുടനീളം ആയിരത്തോളം വേദികളില്‍ ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ബബില്‍ പെരുന്ന. ഒരു മാസം മുന്‍പ് പ്രമേഹരോഗം മൂര്‍ച്ഛിച്ച് കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയിരുന്നു.

സ്വാതന്ത്ര്യസമര സേനാനിയായ ഉലഹന്നാന്‍ കാഞ്ഞിരത്തുംമൂട്ടിലിന്റെ യും മറിയാമ്മയുടെയും മകനാണ്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒറ്റയാള്‍ നാടകം അവതരിപ്പിച്ചതിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തെരുവോരത്ത് ഒറ്റകഥാപാത്ര നാടകങ്ങളിലൂടെ കാണികളെ ചിന്തിക്കാനും പ്രതികരിക്കാനും പ്രേരിപ്പിച്ച കലാകാരനാണ് ബബില്‍. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കരുതേണ്ട ചിഹ്നം എന്ന ഒറ്റയാള്‍ നാടകവുമായാണ് ബബില്‍ അവസാനമായി തെരുവിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com