വന്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; റെയ്ഡില്‍ സ്വര്‍ണവും വജ്രവും ഉള്‍പ്പടെ 402 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി; 35 ആഢംബര കാറുകളും 

ആദായനികുതിവകുപ്പിന്റെ റെയ്ഡില്‍ സ്വര്‍ണവും വജ്രവും വെള്ളിയും ഉള്‍പ്പടെ 402 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു; കേരളത്തിലും  കര്‍ണാടകത്തിലും വന്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പ്. ആദായനികുതിവകുപ്പിന്റെ റെയ്ഡില്‍ സ്വര്‍ണവും വജ്രവും വെള്ളിയും ഉള്‍പ്പടെ 402 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. 35 ആഢംബരക്കാറുകളും കണ്ടെത്തി. ഖാനയില്‍ 2.35 കോടി നിക്ഷേപിച്ചതിന്റെയും രേഖകള്‍ ലഭിച്ചു. സീറ്റ് ഒപ്പിക്കാന്‍ വന്‍ശൃംഖലയുണ്ടെന്നും വ്യക്തമായി. ഉയര്‍ന്ന റാങ്ക് ലഭിച്ചവര്‍ സീറ്റ് നേടിയ ശേഷം പിന്‍മാറും. ഈ തുക വന്‍തുകയ്ക്ക് വില്‍ക്കും. അധ്യാപകര്‍ മുതല്‍ ഉയര്‍ന്ന് റാങ്ക് വാങ്ങുന്നവര്‍ക്ക് വരെ തട്ടിപ്പില്‍ പങ്കുണ്ടെന്നും വ്യക്തമായി.

കേരളവും കര്‍ണാടകവും കേന്ദ്രീകരിച്ച് വലിയതോതില്‍ മെഡിക്കല്‍ സീറ്റിന്റെ കാര്യത്തില്‍ തട്ടിപ്പ് നടക്കുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇരുസംസ്ഥാനങ്ങൡല 56 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കര്‍ണാടകയും മംഗളൂരുവും കേന്ദ്രീകരിച്ച് 9 ട്രസ്റ്റുകളുടെ ഓഫീസിലും മറ്റ് സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡിനിടെ 402 കോടി രൂപ തലവരിപ്പണം വാങ്ങിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തതായി ആദായി നികുതി വകുപ്പ് അറിയിച്ചു.

ട്രസ്റ്റുകളായത് കൊണ്ട് ഇവര്‍ക്ക് നികുതി ഇളവുകളും ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പണം സ്വര്‍ണമായും വജ്രമായും മാറ്റുകയാണെന്ന് ആദായ വകുപ്പ് കണ്ടെത്തി. വന്‍ തുക ഖാനയില്‍ നിക്ഷേപിച്ചതിന്റെ രേഖകളും പരിശോധനയ്ക്കിടെ പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com