ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, ആര്‍ക്കും പരിക്കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 07:30 AM |
Last Updated: 19th February 2021 07:30 AM | A+A A- |

ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം
പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അടൂരിന് സമീപം എം സി റോഡിൽ വടക്കേടത്ത് കാവിൽവെച്ച് ഉമ്മൻചാണ്ടിയുടെ കാറിൽ, എതിരേ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം. സ്ത്രീ ഓടിച്ചിരുന്ന കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു.
കാലിന് ചെറിയ വേദനയുണ്ടെങ്കിലും അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ അദ്ദേഹം കോട്ടയത്തേക്ക് പോയി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിൽ എത്തിച്ചു. അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.