മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കള്‍ക്ക് ക്രൂര മര്‍ദനം; മകനെ അറസ്റ്റ് ചെയ്തു

ഈസ്റ്റ് പൊലീസ് മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ടയർഡ് അധ്യാപകരായ ദമ്പതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്ലം: മദ്യപിക്കാൻ പണം നൽകാത്തതിന് വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂര മർദനം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ടയർഡ് അധ്യാപകരായ ദമ്പതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി.

 വിദേശത്തായിരുന്ന പട്ടത്താനം സ്വദേശിയായ ജോൺസൺ കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് നാട്ടിൽ തിരിച്ചെത്തിയത്. മദ്യപിക്കാൻ പണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെ ക്രൂരമായി മർദിക്കും. സംഭവം പതിവായതോടെ അയൽപക്കക്കാരാണ് ദ്യശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

ദൃശ്യങ്ങൾ കണ്ട പൊലീസ് സ്ഥലത്ത് എത്തി വയോധികരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. പിതാവിനെ ജോൺസന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വീട്ടിൽ തന്നെയാക്കി. മാതാവിനെ തിരുവനന്തപുരത്ത് താമസിക്കുന്ന മകൾക്കൊപ്പം വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com