സ്വാതി സംഗീത പുരസ്‌കാരം ഡോ. കെ ഓമനക്കുട്ടിയ്ക്ക്

നാടകരംഗത്തെ സമഗ്ര സംഭാവയ്ക്കുളള എസ്.എല്‍.പുരം സദാനന്ദന്‍ പുരസ്‌കാരം ഇബ്രാഹിം വേങ്ങരയ്ക്ക്‌ 
ഡോ. കെ ഓമനക്കുട്ടി ചിത്രം ഫെയ്‌സ്ബുക്ക്‌
ഡോ. കെ ഓമനക്കുട്ടി ചിത്രം ഫെയ്‌സ്ബുക്ക്‌

2020ലെ സംസ്ഥാന സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം ഡോ. കെ ഓമനക്കുട്ടിക്ക്. സംഗീതരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 
സംഗീത രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് സ്വാതി പുരസ്‌കാരം. 2 ലക്ഷം രൂപയാണ് പുരസ്‌കാരമായി ലഭിക്കുക.

സ്വാതി പുരസ്‌കാരത്തിനുപുറമേ നാടകരംഗത്തെ സമഗ്ര സംഭാവയ്ക്കുളള എസ്.എല്‍.പുരം സദാനന്ദന്‍ പുരസ്‌കാരവും പ്രഖ്യാപിച്ചു. നാടകസംവിധായകനും രചയിതാവും നടനുമായ ഇബ്രാഹിം വേങ്ങരയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരമായി ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com