അലമാരയിലെ തുണികള്‍ക്കിടയില്‍ മൂര്‍ഖന്‍; മരുന്നെടുക്കാനായി തുറന്നപ്പോള്‍ കടിച്ചു ; വയോധിക മരിച്ചു

കൈയില്‍ നീറ്റല്‍ അനുഭവപ്പെട്ടതോടെ അയല്‍വീട്ടിലെത്തി ചോര പൊടിഞ്ഞ ഭാഗത്ത് ചുണ്ണാമ്പു പുരട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം : കിടപ്പുമുറിയിലെ അലമാരയിലില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് വയോധിക മരിച്ചു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുഭാഗം പ്രസന്നവിലാസത്തില്‍ പരേതനായ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ ഓമനയമ്മ ( 78) ആണ് മരിച്ചത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് മരുന്നെടുക്കുന്നതിനിടെയാണ് പാമ്പു കടിച്ചത്. എന്നാല്‍ പാമ്പാണ് കടിച്ചതെന്ന് അറിഞ്ഞില്ല. കൈയില്‍ നീറ്റല്‍ അനുഭവപ്പെട്ടതോടെ അയല്‍വീട്ടിലെത്തി ചോര പൊടിഞ്ഞ ഭാഗത്ത് ചുണ്ണാമ്പു പുരട്ടി. 

വൈകീട്ട് തളര്‍ച്ച അനുഭവപ്പെടുകയും കാഴ്ച മങ്ങുകയും ചെയ്തു. സംശയം തോന്നിയ ബന്ധുക്കള്‍ അലമാര തുറന്ന് പരിശോധിച്ചപ്പോള്‍ തുണികള്‍ക്കിടയില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com