മത്സ്യത്തൊഴിലാളികളുമായി സംവാദം; രാഹുല്‍ ഗാന്ധി കൊല്ലത്തേക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 20th February 2021 08:09 AM |
Last Updated: 20th February 2021 08:09 AM | A+A A- |
ഫയല്‍ ചിത്രം
കൊല്ലം: മത്സ്യത്തൊഴിലാളികളുമായി സംവാദിക്കാൻ രാഹുൽ ഗാന്ധി കൊല്ലത്തേക്കു വരുന്നു. ഈ മാസം 24-ാം തീയതി രാഹുൽ ഗാന്ധി എത്തുന്നത്.
ആഴക്കടൽ മത്സ്യബന്ധനത്തിലെ അഴിമതി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുകയാണ് അദ്ദേഹത്തിൻറെ ഉദ്ദേശം. ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായി മന്ത്രി ജി മേഴ്സിക്കുട്ടിയമ്മ കരാർ ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് രാഹുൽ മത്സ്യത്തൊഴിലാളികളുമായി സംവാദിക്കുന്നത്