കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ഉ​ഗ്രശേഷിയുള്ള ​ഗുണ്ട്, കണ്ടെത്തിയത് വിദ്യാർത്ഥികൾ

ഗുണ്ട് കണ്ടെത്തിയ സ്ഥലത്തുനിന്ന് റൺവേയിലേക്ക് ഇവിടെ നിന്ന് 50 മീറ്ററിൽ താഴെയെ ദൂരമുള്ളൂ
കരിപ്പൂർ വിമാനത്താവളം/ ഫയൽചിത്രം
കരിപ്പൂർ വിമാനത്താവളം/ ഫയൽചിത്രം

മലപ്പുറം; കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ഉ​ഗ്രശേഷിയുള്ള ​ഗുണ്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാനപാത-65 ൽ റൺവേയുടെ സുരക്ഷാ മതിലിനോട് ചേർന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

സ്കൂളിലെ വിദ്യാർത്ഥികളാണ് ​ഗുണ്ട് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിർവീര്യമാക്കി. ​ഗുണ്ട് കണ്ടെത്തിയ സ്ഥലത്തുനിന്ന് റൺവേയിലേക്ക് ഇവിടെ നിന്ന് 50 മീറ്ററിൽ താഴെയെ ദൂരമുള്ളൂ. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിൽ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാൻ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com