പിഎസ്‌സിയുടെ പൊതു പ്രാഥമിക പരീക്ഷ; തീയതി മാറ്റാന്‍ അവസരം

20, 25, മാർച്ച് 6 തീയതികളിൽ പിഎസ് സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്തവർക്ക് തിയതി മാറ്റി നൽകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: 20, 25, മാർച്ച് 6 തീയതികളിൽ പിഎസ് സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്തവർക്ക് തിയതി മാറ്റി നൽകും. മാർച്ച് 13 ലേക്കാണ് തിയതി മാറ്റി നൽകുക. 

പത്താം ക്ലാസ് വരെ അടിസ്ഥാന യോഗ്യതയുള്ളവർക്കായി പിഎസ് സി നടത്തുന്ന പരീക്ഷയിൽ, ആ ദിവസങ്ങളിലോ, തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവ തീയതി വരുന്നതും പ്രസവം കഴിഞ്ഞതുമായ സ്ത്രീകൾ, കോവിഡ് പോസിറ്റീവ് ആയവർ, ഗുരതരമായ അപകടം സംഭവിച്ചവർ, അംഗീകൃത യൂണിവേഴ്സിറ്റികളുടെ പരീക്ഷകളോ സർക്കാർ സർവീസിലേക്കുള്ള മറ്റ് പരീക്ഷകളോ ഉള്ളവർക്കാണ് തിയതി മാറ്റി നൽകുന്നത്.  ഇതു സംബന്ധിച്ച സ്വീകാര്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകണം. 

jointce.psc@kerala.gov.in എന്ന ഇ മെയിൽ ഐഡിയിലാണ് അപേക്ഷ നൽകേണ്ടത്. പരീക്ഷാ തീയതിയ്ക്കു മുമ്പു ലഭിക്കുന്ന അപേക്ഷകളേ പരിഗണിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com