മണ്ണില്‍ അലിയുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം റദ്ദാക്കി ഹൈക്കോടതി 

ക​മ്പോ​സ്​​റ്റ​ബി​ൾ പ്ലാ​സ്​​റ്റി​ക് കാ​രി ബാ​ഗു​ക​ളു​ടെ വി​ല​ക്ക്​ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സ്​ എകെ ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​രു​ടെ
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം


കൊ​ച്ചി: മ​ണ്ണി​ല​ലി​യു​ന്ന ത​രം പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​പ​ര​മാ​യ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ​റ​ദ്ദാ​ക്കി ഹൈ​കോ​ട​തി. ക​മ്പോ​സ്​​റ്റ​ബി​ൾ പ്ലാ​സ്​​റ്റി​ക് കാ​രി ബാ​ഗു​ക​ളു​ടെ വി​ല​ക്ക്​ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സ്​ എകെ ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​രു​ടെ ഉ​ത്ത​ര​വ്.

ക​മ്പോ​സ്​​റ്റ​ബി​ൾ കാ​രി ബാ​ഗു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കൊ​ച്ചി ആ​സ്ഥാ​ന​മാ​യ ഗ്രീ​ൻ എ​ർ​ത്ത് സൊ​ല്യൂ​ഷ​ൻ​സ് ഉ​ട​മ ഡോ ​വ​സു​ന്ധ​ര മേ​നോ​ൻ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഹർജി പരി​ഗണിച്ചാണ് കോടതി ഉത്തരവ്. 2020 ജ​നു​വ​രി ഒ​ന്നി​നാ​യിരുന്നു മ​ണ്ണി​ല​ലി​യു​ന്ന ത​രം പ്ലാ​സ്​​റ്റി​ക് കാ​രി ബാ​ഗു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ നി​രോ​ധി​ച്ച്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്.

ഇ​ത്ത​രം ബാ​ഗു​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ​ൻ​തോ​തി​ൽ സാ​ധാ​ര​ണ പ്ലാ​സ്​​റ്റി​ക് കാ​രി ബാ​ഗു​ക​ൾ വി​പ​ണി​യി​ലി​റ​ങ്ങി​യെ​ന്ന പേ​രി​ലാ​ണ്​ ക​മ്പോ​സ്​​റ്റ​ബി​ൾ പ്ലാ​സ്​​റ്റി​ക് കാ​രി ബാ​ഗു​ക​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കാ​ത്ത​തെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടും ക​മ്പോ​സ്​​റ്റ​ബി​ൾ പ്ലാ​സ്​​റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ജോ​ലി ചെ​യ്ത്​ ജീ​വി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com