ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി അഞ്ചുമിനിറ്റ് മാറ്റിവയ്ക്കാന്‍ മന്ത്രിമാര്‍ക്ക് സമയമില്ല; കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണോയെന്ന് ഷാഫി പറമ്പില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 02:27 PM |
Last Updated: 20th February 2021 02:27 PM | A+A A- |
ഷാഫി പറമ്പില്‍ മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ദൃശ്യം
തിരുവനന്തപുരം: കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണോ നിലനില്‍ക്കുന്നതെന്ന് സിപിഎം മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്താന്‍ പോകുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. മന്ത്രിമാരുള്‍പ്പെടെയുള്ള ആളുകളായിരുന്നു ഉദ്യോഗാര്‍ഥികളോടാണ് ചര്‍ച്ചചെയ്യേണ്ടിയിരുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം ബാക്കി പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതോളം മന്ത്രിമാരും മുഖ്യമന്ത്രിയും ഉണ്ടായിട്ടും അതിലൊരാള്‍ക്ക് പോലും ഇത്ര ജനുവിനായ ഒരു വിഷയത്തെ സംബന്ധിച്ച് ചര്‍ച്ചനടത്താന്‍ അഞ്ചുമിനിട്ടുപോലും നീക്കിവയ്ക്കാന്‍ പറ്റില്ലെങ്കില്‍ കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണോ നടക്കുന്നത് എന്ന് സിപിഎം മറുപടി പറയണം. ഉദ്യോഗാര്‍ഥികളോട് മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത അലിവ് ഉദ്യോഗസ്ഥര്‍ക്കെങ്കിലും തോന്നുമെന്ന് പ്രതീക്ഷിക്കുന്നു. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറാകണം. പ്രായോഗികമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വയ്ക്കുകയും പരസ്യപ്പെടുത്തുകയും വേണമെന്നും ഷാഫി ആവശ്യപ്പെട്ടു.
ഒരു ചര്‍ച്ചയ്ക്കുമില്ല എന്ന നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ടുപോകേണ്ടിവന്നു. ഇനിയും പല കാര്യങ്ങളില്‍ നിന്നും പിന്നോട്ടുപോകേണ്ടിവരും. യുവജന മുന്നേറ്റത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഉദ്യോഗാര്‍ഥികളോട് ഐക്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം ഏഴുദിവസം പിന്നിട്ടെന്നും പ്രശ്‌നപരിഹാരം ആകുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.