വീടിന് സമീപത്തെ കിണറ്റിൽ വീണു, യുവതിക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 07:33 AM |
Last Updated: 21st February 2021 07:33 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: വീടിന് സമീപത്തെ കിണറ്റിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ സീനത്ത്(38) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവമുണ്ടായത്. സീനത്ത് വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു.
നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സമയമെടുത്തു. രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ ഖബറടക്കും. ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.