മദ്യപാനികൾക്ക് ആരും വോട്ടു ചെയ്യരുത്, ആഹ്വാനവുമായി ഹുസൈൻ മടവൂർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 07:53 AM |
Last Updated: 21st February 2021 07:53 AM | A+A A- |
ഡോ. ഹുസൈൻ മടവൂർ/ ചിത്രം: ഫേസ്ബുക്ക്
കോഴിക്കോട്; മദ്യപാനികൾക്ക് ആരും വോട്ടു ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈൻ മടവൂർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്യപാനികളെ സ്ഥാനാർത്ഥികളാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് സിവിൽ സ്റ്റേഷന്ന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം നിരോധിക്കുമെന്നും മയക്കുമരുന്ന് വ്യാപനം തടയുമെന്നും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കണം. ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം പൂവണിയുകയുള്ളൂവെന്നും ഹുസൈൻ മടവൂർ പറഞ്ഞു.