അടുപ്പ് കത്തിക്കാൻ സാനിറ്റൈസർ ഒഴിച്ചു, തീ ആളിപ്പടർന്നു; പൊള്ളലേറ്റ ഫാർമസിസ്റ്റ് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 08:43 AM |
Last Updated: 21st February 2021 08:43 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശ്ശൂർ; അടുപ്പിൽ സാനിറ്റൈസർ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ഫാർമസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടിൽ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. അടുപ്പിൽ സാനിറ്റൈസർ ഒഴിച്ചയുടൻ തീ ആളിപ്പടർന്ന് വസ്ത്രം കത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ദീപികയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊമ്പൊടിഞ്ഞാമാക്കൽ നീതി മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റാണ്. രണ്ട് മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.