കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് ഇന്ന് തുടക്കം, ഉദ്ഘാടനം യോഗി ആദിത്യനാഥ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 09:03 AM |
Last Updated: 21st February 2021 09:03 AM | A+A A- |
കെ സുരേന്ദ്രൻ, യോഗി ആദിത്യനാഥ്/ ഫയൽ ചിത്രം
കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന വിജയയാത്രയ്ക്ക് ഇന്ന് തുടക്കം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ നിന്ന് മൂന്ന് മണിക്കാണ് യാത്രക്ക് തുടക്കമാവുക. മാർച്ച് 6 ന് തിരുവനന്തപുരത്താണ് വിജയ യാത്രയുടെ സമാപനം.
അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവർത്തകർ ഉദ്ഘാടന പരിപാടിയിൽ എത്തുമെന്നും കൊവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകർ അറിയിച്ചു.
മെട്രോമാൻ ഇ ശ്രീധരനപ്പോലെ കൂടുതൽ പ്രമുഖർ വിജയയാത്ര അവസാനിക്കുമ്പോഴേക്കും പാർട്ടിയിലെത്തുമെന്ന് കെസുരേന്ദ്രൻ പ്രതികരിച്ചു. എൻഡിഎ വിട്ടുപോയ ഘടകകക്ഷികൾ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.