വയനാട്ടില്‍ മുത്തശ്ശിയെ ചേര്‍ത്ത് പിടിച്ച് മാസ്‌ക് ധരിപ്പിച്ച് രാഹുല്‍ഗാന്ധി; വീഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 04:43 PM |
Last Updated: 22nd February 2021 04:48 PM | A+A A- |
വയനാട്ടില്‍ മുത്തശ്ശിയെ മാസ്‌ക് ധരിപ്പിക്കുന്ന രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: വയനാട്ടില്‍ ട്രാക്ടര്‍ റാലിയക്കിടെ മുത്തശ്ശിയെ ചേര്‍ത്ത് പിടിച്ച് മാസ്‌ക് ധരിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇതെന്തൊരു മനുഷ്യനാണിത് എന്ന് തലക്കെട്ടോടെ നിഷാന്ത് നല്ലൂക്കണ്ടിയാണ് വീഡിയോ ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
എല്ലാ സമയവും രാജീവ് ഗാന്ധിയെ ഓര്‍ക്കുന്ന ഒരമ്മയാണിതെന്ന് രാഹുലിനോട് വേണുഗോപാല്‍ പറയുന്നതിനിടെ മാസ്‌ക് ധരിക്കാത്ത കാര്യം രാഹുല്‍ ഓര്‍മ്മിപ്പിക്കുകായിയിരുന്നു. വയസ്സായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് വേണുഗോപാലും പറയുന്നു. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ മുത്തശ്ശിയെ ചേര്‍ത്ത് നിര്‍ത്തി മാസ്‌ക് ധരിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.