നാദാപുരത്ത് ടിപ്പര്‍ലോറി ഇടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 05:53 PM |
Last Updated: 22nd February 2021 05:53 PM | A+A A- |
പ്രതീകാത്മക ചിത്രം
കോഴിക്കോട്: നാദാപുരത്ത് ടിപ്പര്‍ ലോറി ഇടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. നാദാപുരം വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെ മകന്‍ ഷിഹാബാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെ വീടിന് സമീപത്ത് കുട്ടി സൈക്കിളില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. കുട്ടിയെ വളരെ വേഗം നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.