കെഎസ്ആർടിസി പണിമുടക്ക് നാളെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 07:57 PM |
Last Updated: 22nd February 2021 07:57 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നാളെ സൂചനാ പണിമുടക്ക് നടത്തും. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അനുകൂല സംഘടനകളുടെ പണിമുടക്ക്.
എംഡി ബിജു പ്രഭാകറുമായി ഇന്ന് ചർച്ച നടത്തിയെങ്കെിലും ഉറപ്പൊന്നും കിട്ടിയില്ലെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ കെഎസ്ആർടിസിയുടെ തകർച്ച പൂർണമാകുമെന്നു പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പെടുത്തി.
അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായി ഭരണാനൂകൂല സംഘടനയായ കെഎസ്ആർടിഇഎ രംഗത്തെത്തി. സർക്കാർ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികൾ വിശ്വാസത്തിലെടുക്കുന്നുെവെന്നും നാളത്തെ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും അവർ വ്യക്തമാക്കി.