രാഹുല്‍ ഗാന്ധി കേരളത്തിൽ; ട്രാക്ടര്‍ റാലി ഇന്ന് വയനാട്ടിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 07:05 AM |
Last Updated: 22nd February 2021 07:05 AM | A+A A- |
കരിപ്പൂരില്‍ വിമാനം ഇറങ്ങിയ രാഹുല്‍ ഗാന്ധി/ ചിത്രം: എഎൻഐ
കല്‍പറ്റ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍ നടക്കും. വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി.
ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനം ഇറങ്ങിയ രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തിലുണ്ടാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ് പൊതുപരിപാടികളിലും രാഹുല്‍ പങ്കെടുക്കും. 24ന് അദ്ദേഹം ഡൽഹിക്ക് മടങ്ങും.